തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി; മണ്ഡലം പ്രസിഡന്റിന് പരിക്ക്

Published : Nov 05, 2020, 10:25 PM IST
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി; മണ്ഡലം പ്രസിഡന്റിന് പരിക്ക്

Synopsis

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെയാണ് ഐ, എ വിഭാഗങ്ങള്‍ തമ്മിലടിച്ചത്. മണ്ഡലം പ്രസിഡന്റ്് പി കെ വിജയകുമാറിനു തലക്ക് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കൈയാങ്കളി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെയാണ് ഐ, എ വിഭാഗങ്ങള്‍ തമ്മിലടിച്ചത്. മണ്ഡലം പ്രസിഡന്റ്് പി കെ വിജയകുമാറിനു തലക്ക് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തമ്പാനൂര്‍ വാര്‍ഡിലേക്ക് എ വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശച്ചതിനെ മുന്‍ കൗണ്‍സിലറും ഐ വിഭാഗം നേതാവുമായ ഹരികുമാര്‍ എതിര്‍ത്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രകോപനമില്ലാതെ ഹരികുമാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പിന്നീട് മതിയെന്നാണ് താന്‍ പറഞ്ഞതെന്നും ആരെയും ആക്രമിച്ചിട്ടില്ലെന്നുമാണ് ഹരികുമാറിന്റെ പ്രതികരണം. മണ്ഡലം പ്രസിഡന്റിന് പരിക്കേറ്റത് ഓട്ടത്തിനിടെയാണെന്നും ഹരികുമാര്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സംസ്ഥാന സർക്കാരിൽ പ്രതീക്ഷ, ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും എതിർക്കണം': എൻഎസ്എസ്
തീ തുപ്പം, ഭീകര മുഖം! അടിമുടി രൂപമാറ്റം, കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും