സ്ഥാനാർത്ഥി ചർച്ചയിൽ ഇടഞ്ഞ് കേരളാ കോൺഗ്രസ് (എം); കൊല്ലം കോർപ്പറേഷനിൽ 3 സീറ്റ് വേണമെന്ന് ആവശ്യം, നിഷേധിച്ച് സിപിഎം

Published : Nov 10, 2025, 12:02 PM IST
Local body election

Synopsis

കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി ചർച്ചയിൽ ഇടഞ്ഞ് കേരള കോൺഗ്രസ് (എം). മൂന്ന് സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം)

കൊല്ലം: കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി ചർച്ചയിൽ ഇടഞ്ഞ് കേരള കോൺഗ്രസ് (എം). മൂന്ന് സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് (എം). എന്നാല്‍ ഒരു സീറ്റ് നൽകാമെന്ന നിലപാടിൽ നില്‍ക്കുകയാണ് സിപിഎം. കഴിഞ്ഞ തവണ മത്സരിച്ച പോർട്ട് ഡിവിഷൻ വേണമെന്നും പോർട്ട് ഡിവിഷൻ സിപിഐയുമായി വെച്ചു മാറില്ലെന്നും ജയസാധ്യതയില്ലാത്ത സീറ്റിൽ മത്സരിക്കാനില്ലെന്നും കേരളാ കോൺഗ്രസ് (എം) വ്യക്തമാക്കി. കഴിഞ്ഞ തവണ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെട്ട രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നാണ് ഉയർത്തുന്ന വാദം. തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരെക്കെ വലിയ രീതിയിലുള്ള ചര്‍ച്ചകൾക്ക് തുടക്കമായിട്ടുണ്ട്.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭ രണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.

എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം