
പാലക്കാട്: പാലക്കാട് തൃത്താലയിൽ രണ്ട് സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് സ്‌കൂളുകളിലെയും വെവ്വേറെ സംഭവങ്ങളാണ്. കുമരനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ആദ്യ സംഭവം ഉണ്ടായത്. പ്ലസ് വൺ വിദ്യാര്‍ത്ഥികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ചും പുറത്തുവച്ചും പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്ന് പരാതി. ഈ സംഭവത്തില്‍ ഒരു വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. മർദനത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തൃത്താല പൊലീസ് കേസെടുത്തു. കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. നിലവിലെ പ്ലസ് ടു വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർത്ഥികളും തമ്മിലായിരുന്നു അടിപിടി. വെള്ളിയാഴ്ചയാണ് ഈ സംഭവങ്ങൾ ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam