
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സംഘർഷം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും , എംടിഐ പോളിടെക്നിക് കോളേജിലും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. എംടിഐ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥി അശ്വിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ആരോണിനും പരുക്കേറ്റു. അലോഷ്യസ് കോളേജിലും , നാട്ടിക എസ് എൻ കോളേജിലും കെഎസ്‌യുവിൻ്റെ കൊടിമരങ്ങൾ തകർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam