Latest Videos

പൊള്ളുന്ന ചൂട് ഒരാഴ്ച കൂടി തുടരും; ഇന്ന് 119 പേർക്ക് സൂര്യാതപമേറ്റു, മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു

By Web TeamFirst Published Mar 29, 2019, 10:32 PM IST
Highlights

 സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയുടെ അളവിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 36 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത് . 

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതവും 119 പേര്‍ക്ക് സൂര്യാതപവുമേറ്റു. കടുത്ത ചൂട് ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് തുടരുന്നതിനാൽ ജനം ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 
ഇടുക്കി വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും. സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയുടെ അളവിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 36 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. കടുത്ത ചൂടില്‍ കുടിവെള്ളക്ഷാമവും അതി രൂക്ഷമാണ് . തലസ്ഥാനത്തെ തീരമേഖലടയിലടക്കം മിക്ക ജില്ലകളിലും കുടിവെളള ക്ഷാമം രൂക്ഷമാണ് .

click me!