ചെന്നിത്തലയ്ക്കുള്ള മറുപടി ഇപ്പോഴില്ല, പറയാന്‍ മടിയുണ്ടായിട്ടല്ല, ഇരിക്കുന്ന സ്ഥാനമോര്‍ത്തെന്ന് പിണറായി

Web Desk   | Asianet News
Published : Apr 08, 2020, 07:29 PM ISTUpdated : Apr 08, 2020, 07:46 PM IST
ചെന്നിത്തലയ്ക്കുള്ള മറുപടി ഇപ്പോഴില്ല, പറയാന്‍ മടിയുണ്ടായിട്ടല്ല, ഇരിക്കുന്ന സ്ഥാനമോര്‍ത്തെന്ന് പിണറായി

Synopsis

സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു...

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് തനിക്ക് കുടിപ്പകയും കുന്നായ്മയുമാണെന്ന് ആരോപിച്ച ചെന്നിത്തലയ്ക്ക് മറുപടി പറായാന്‍ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മറുപടി പറയുകയാണെങ്കില്‍ ഇന്നലെ പറഞ്ഞതിനേക്കാള് വലിയത് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പറയാന്‍ മടിയുണ്ടായിട്ടല്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന് അത് ചേരാത്തത് കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സാലറി ചലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ല. എന്നാല്‍ ജീവനക്കാര്‍ സ്വമേധയാ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതില്‍ പ്രതിപക്ഷത്തിന് യാതൊരു എതിര്‍പ്പുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രവാസികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത് ശരിയായ ആരോപണമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായി. കൊവിഡ് വരും മുന്‍പേ തന്നെ കേരളത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തിക മാനേജ്‌മെന്റിലെ പാളിച്ച കൊവിഡിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം