കൊവിഡ് 19 കുരങ്ങിലേക്ക് പടരുമെന്ന് ആശങ്ക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

Published : Apr 08, 2020, 07:12 PM ISTUpdated : Apr 08, 2020, 07:46 PM IST
കൊവിഡ് 19 കുരങ്ങിലേക്ക് പടരുമെന്ന് ആശങ്ക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

Synopsis

രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയമുണർന്നിട്ടുണ്ട്. കുരങ്ങന്‍മാർക്ക് ഭക്ഷണം നല്‍കുന്നവർക്ക് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പുവരുത്തണം. 

തിരുവനന്തപുരം: കൊവിഡ് 19 മനുഷ്യനില്‍ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവർക്ക് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണം. നിശ്ചിത ആളുകള്‍ മാത്രം ഭക്ഷണം നല്‍കുന്നതാണ് നല്ലത് എന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

Read more: വീണ്ടുവിചാരമില്ലാതെ പെരുമാറരുത്, ഔചിത്യം വേണം; പൊലീസിനോട് മുഖ്യമന്ത്രി

കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം മേഖലകളില്‍ കുരങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലമാണ് കാട്ടുതീ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. വനംവകുപ്പ് ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു. 

"

സംസ്ഥാനത്ത് ഷോപ്പുകള്‍ക്ക് വീണ്ടും ഇളവ്; കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാലും ആലപ്പുഴയില്‍ രണ്ടും പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളില്‍ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേർ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അതേസമയം 13 പേർക്ക് കൂടി രോഗം ഭേദപ്പെട്ടു. 345 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം