സ്ത്രീകളുടെ വീട്ടുജോലി ഭാരം കുറയ്ക്കാൻ സ്മാ‍ർട്ട് കിച്ചൺ, മൂന്നം​ഗ സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി

By Web TeamFirst Published May 26, 2021, 7:08 PM IST
Highlights

ഗാർഹിക അധ്വാനം കൂടുതലും സ്ത്രീകൾക്കാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള ജോലിയിലും ഇവർ ഏർപ്പെടുന്നുണ്ട്.

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന ഇനമായ സ്മാർട്ട് കിച്ചണിന്റെ  മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാശിശുക്ഷേമവകുപ്പ് മൂന്നംഗസമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതാശിശുക്ഷേമവകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. സമിതിയോട് ജൂലൈ പത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

ഗാർഹിക അധ്വാനം കൂടുതലും സ്ത്രീകൾക്കാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള ജോലിയിലും ഇവർ ഏർപ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ് വ്യവസ്ഥയുെടെ ആകെ മൂല്യം കണക്കാക്കുമ്പോൾ ഉൾപ്പെടുന്നില്ല. ഗാർഹിക അധ്വാനം നടത്തുന്ന സത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക. അവരുടെ വീട്ടുജോലി ഭാരം കുറയ്ക്കുക എന്നതാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാർഹിക ഉപകരണം ലഭ്യമാക്കുന്നതടക്കം ഈ പദ്ധതിയുടെ ഭാഗമായിരിക്കുെമെന്നും മുഖ്യമന്ത്രി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!