കേരള സർവകലാശാല യൂണിയന് തുടരുമെന്ന് ഹൈക്കോടതി ഉത്തരവ്. കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയന് തുടരുമെന്ന് ഹൈക്കോടതി ഉത്തരവ്. കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി. യൂണിയൻ നടപടികൾ മരവിപ്പിച്ച വിസി നടപടിക്കെതിരെ സർവകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. തുട‌ന്ന് കേരള വിസിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിനു മുന്നിൽ എസ്എഫ്ഐ പോസ്റ്റർ ഒട്ടിച്ചു. വിസിയെ റദാക്കി കോടതി എന്നാണ് പോസ്റ്റർ.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം കേരള സർവകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ആദ്യം നിഷ്ക്രിയമായിരുന്ന പൊലീസ് ലോക്ഭവൻറെ ഇടപടെലോടെയാണ് പ്രതിഷേധക്കാരെ നേരിട്ടത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്തതോടെ സംഘർഷം രൂക്ഷമായി. പ്രതിഷേധത്തിന് പിന്നാല സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കുകയായിരുന്നു. കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്

ഒരിടവേളക്ക് ശേഷമാണ് കേരളവിസിയും എസ്എഫ്ഐയും തമ്മിലെ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.യൂണിയൻ കലോത്സവം നടത്താൻ വിസി അനുമതി നൽകില്ലെന്നാരോപിച്ചുള്ള സമരത്തിൻറെ തുടർച്ചയായിരുന്നു ഇന്നലെ. പന്ത്രണ്ട് മണിയോടെ സർവകലാശാല പരിസരത്ത് പ്രവർത്തകർ സംഘടിച്ചു. ആദ്യം പൊലീസ് നോക്കി നിന്നു. പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് നിഷ്ക്രിയതയിൽ വിസിയുടെ പരാതി ലോക് ഭവനോളമെത്തി. പിന്നിട് ഗവർണ്ണർ ഇടപെട്ടതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് തയ്യാറായതും സംഘർഷം പരിധിവിട്ടതും യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരിക്കേഡു നിരത്തി പ്രതിഷേധക്കാർ പൊലീസ് വാഹനം തടഞ്ഞിട്ടു.

പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്. കൺഡോൺമെന്റ് സ്റ്റേഷൻ വരെ പ്രതിഷേധവുമായി പ്രവർത്തകർ പിന്നാലെ അതിനിടെ യൂണിയൻ തന്നെ വിസി അസാധുവാക്കി. കാലാവധി തീർന്നെന്നായിരുന്നി വിസിയുടെ ന്യായം. പ്രതികാര നടപടി മാത്രമെന്ന് പറയുന്നു എസ്എഫ്ഐ. പുതിയ യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനാണ് ജനറൽ കൗൺസിൽ രൂപീകരിച്ചത്. നിലവിലെ യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നാണ് ഇന്നലെ വിസി വിശദീകരിച്ചത്. എന്നാൽ അത്കഴിഞ്ഞ വർഷത്തെ മുടങ്ങിയ കലോത്സവമെന്നാണ് എസ്എഫ്ഐ പറയുന്നത്.