പരിഭവമില്ലെന്ന് പറയില്ല, താനും മനുഷ്യനല്ലേയെന്ന് ജയരാജന്‍; സജീവമാകണമെന്ന് ഇപിയോട് മുഖ്യമന്ത്രി

Published : Jul 16, 2023, 12:45 PM ISTUpdated : Jul 16, 2023, 04:17 PM IST
പരിഭവമില്ലെന്ന് പറയില്ല, താനും മനുഷ്യനല്ലേയെന്ന് ജയരാജന്‍; സജീവമാകണമെന്ന് ഇപിയോട് മുഖ്യമന്ത്രി

Synopsis

താനും കൂടി ചേർന്നതാണ് നേതൃത്വം.വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ലെന്നും ഇപിജയരാജന്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ നിന്നും വിട്ടു നിന്നതിനെ ചൊല്ലിയുളള വിവാദങ്ങളില്‍ പ്രതികരിച്ച് ഇപി ജയരാജന്‍ രംഗത്ത്.എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല..കോഴിക്കോട് താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല.ഇടതു മുന്നണിയുടെ പരിപാടി ആയിരുന്നില്ല അത്.കൺവീനർ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല.ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു.താനും കൂടി ചേർന്നതാണ് നേതൃത്വം.വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ല.
മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്.സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് നേതൃത്വം നിശ്ചയിച്ചിരുന്നില്ല.

ഇടതു മുന്നണി  ആവശ്യത്തിന് യോഗം ചേരുന്നുണ്ട്.22 നും യോഗം ചേരുന്നുണ്ട്.മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ ആണ്.സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല.തിരുവനന്തപുരത്ത് പോകുമ്പോൾ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്.താൻ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു

ഏഷ്യാനെററ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു