ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിൽ ജീപ്പ് മറിഞ്ഞു; കുടുംബത്തിന് പരിക്ക്, പരാതിക്കാരനെതിരെ കേസ്

Published : Jul 16, 2023, 11:33 AM ISTUpdated : Jul 16, 2023, 12:51 PM IST
ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിൽ ജീപ്പ് മറിഞ്ഞു; കുടുംബത്തിന് പരിക്ക്, പരാതിക്കാരനെതിരെ കേസ്

Synopsis

സിഗ്നൽ ഇല്ലാത്തത് കാരണം അപകടത്തിൽപ്പെട്ടു എന്ന് അഷ്‌റഫ്‌ പരാതിപ്പെട്ടിരുന്നു.അഷ്‌റഫ്‌ അമിത വേഗതയിലും അശ്രദ്ധയും കൊണ്ടാണ് വാഹനം ഓടിച്ചതെന്ന് പൊലീസ്.

മലപ്പുറം: പൊന്നാനിയിൽ ദേശീയ പാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞു അഞ്ചു പേരടങ്ങിയ കുടുംബത്തിന് പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഓടിച്ച ഗൃഹനാഥന് എതിരെ പൊലീസ് കേസ്.അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് കാണിച്ചാണ് പെരുമ്പടപ്പ് പൊലീസ് കേസ് എടുത്തത്.കരുനാഗപ്പള്ളി സ്വദേശി അഷ്‌റഫിന് എതിരെ ആണ് കേസ്.അഷ്‌റഫ്‌ അമിത വേഗതയിലും അശ്രദ്ധയും കൊണ്ടാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് പറയുന്നു.സിഗ്നൽ ഇല്ലാത്തത് കാരണം അപകടത്തിൽപ്പെട്ടു എന്ന് അഷ്‌റഫ്‌ പരാതിപ്പെട്ടിരുന്നു.അപകടത്തിൽ അഷറഫിനും ഭാര്യക്കും മക്കൾക്കും പരിക്കേറ്റിരുന്നു.ദേശീയ പാത അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ടു അഷറഫ് പോലീസിനെ സമീപിച്ചിരുന്നു.

 

കരുനാഗപ്പള്ളി  സ്വദേശി അഷ്റഫിനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് പരിക്കേറ്റത്. മലപ്പുറം വെളിയങ്കോട് കഴിഞ്ഞ ദീവസം പുലര്‍ച്ചെയായിരുന്നു അപകടം. മതിയായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. അഷ്റഫും കുടുംബാംഗങ്ങളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും