
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ധർമ്മടം എംഎൽഎ കൂടിയായ പിണറായി വിജയൻ ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ നേരിൽ കാണാനെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ പരസ്യമായ ലംഘനമാണിത്.
തദ്ദേശതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രകാരമാണെന്നും അതിനാലാണ് തെക്കൻ ജില്ലകളിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ഭരണവിരുദ്ധ വികാരത്തിനുള്ള തെളിവാണെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam