രാജ്ഭവനിലെത്തി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Published : Feb 24, 2025, 12:31 PM IST
രാജ്ഭവനിലെത്തി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Synopsis

ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചന 

തിരുവനന്തപുരം : ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തി. ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. സ്വകാര്യ സർവ്വകലാശാല ബിൽ മൂന്നിന് നിയമസഭ പരിഗണിക്കുന്നുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചതിൽ ഗവ‍ർണ്ണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിരുന്നു.  

പാലക്കാട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി, തമിഴ്നാട് അതിർത്തിയിൽ ഉപേക്ഷിച്ചു, പ്രതികൾ ബന്ധുക്കളെന്ന് പൊലീസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ