പരീക്ഷാക്രമക്കേട്; പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

Published : Aug 07, 2019, 05:14 PM IST
പരീക്ഷാക്രമക്കേട്; പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

Synopsis

2003ലും 2010 ലും എല്‍ഡിസി,എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്  ആഭ്യന്തര വിജിലൻസ് നല്‍കിയ ശുപാർശയിലാണ് അന്ന് നടപടിയുണ്ടായത്. ഇ

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട്  പിഎസ്‍സിയുടെ വിശ്വാസ്യത പ്രശ്നത്തിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷയില്‍ ചില വ്യക്തികൾ തെറ്റായ മാർഗത്തിലൂടെ ഉത്തരമെഴുതിയതാണ് പ്രശ്നം. കുറ്റവാളികളെ കണ്ടെത്തണം എന്നു പറയുന്നത് പിഎസ്‍സിയാണ്. അതാണ് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

ഒരു പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായതായി പിഎസ്‍സി വിജിലൻസ് കണ്ടെത്തുകയായിരുന്നു. ആരോപണമുയര്‍ന്ന് 15 ദിവസത്തിനകം അത് കണ്ടെത്തി. പരീക്ഷാക്രമക്കേടിൽ ഉൾപ്പെട്ട എല്ലാ വരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2003ലും 2010 ലും എല്‍ഡിസി,എസ്ഐ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടുണ്ട്. ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്  ആഭ്യന്തര വിജിലൻസ് നല്‍കിയ ശുപാർശയിലാണ് അന്ന് നടപടിയുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി