സ്വർണ്ണക്കടത്ത് കേസിൽ സത്യത്തോട് അടുത്ത് വരും തോറും മുഖ്യമന്ത്രി പരിഭ്രാന്തിയിലാകുന്നു; കെ സുരേന്ദ്രൻ

By Web TeamFirst Published Nov 3, 2020, 12:48 PM IST
Highlights

ലൈഫ് മിഷൻ പദ്ധതി കൊണ്ട് വന്നത് ശിവശങ്കറും മറ്റ് പ്രതികളും ചേർന്നാണെന്ന് ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തതോടെ വ്യക്തമായെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ സത്യത്തോട് അടുത്ത് വരും തോറും മുഖ്യമന്ത്രി പരിഭ്രാന്തിയിലാകുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമനില തെറ്റി അന്വേഷണ ഏജൻസികളെ കുറ്റം പറയുകയാണ് മുഖ്യമന്ത്രിയെന്നും സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ കേന്ദ്ര അന്വേഷണ ഏജൻസികൾ അട്ടിമറിക്കുന്നുവെന്നത് ഗുരുതര ആരോപണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

ലൈഫ് മിഷൻ പദ്ധതി കൊണ്ട് വന്നത് ശിവശങ്കറും മറ്റ് പ്രതികളും ചേർന്നാണെന്ന് ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തതോടെ വ്യക്തമായെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. ഫയലുകൾ പാർട്ടി ഓഫീസിൽ വയ്ക്കാനുള്ളതല്ല, ഫയലുകൾ കൈമാറാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളി. കേന്ദ്ര അന്വേഷണത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 

വിജിലൻസ് അന്വേഷണത്തെ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമോ എന്ന് ചോദിച്ച ബിജെപി അധ്യക്ഷൻ കെ ബാബുവിനെതിരായ അന്വേഷണവും, പാലാരിവട്ടം കേസിലെ വിജിലൻസ് അന്വേഷണവും എന്തായെന്ന് പരിഹസിക്കുന്നു. സംസ്ഥാന വിജിലൻസ് സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് സുരേന്ദ്രൻ്റെ ആക്ഷേപം.

click me!