സ്ത്രീ വിരുദ്ധ പരാമർശം: മുല്ലപ്പള്ളിക്കെതിരായ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം

Published : Nov 03, 2020, 12:25 PM ISTUpdated : Nov 03, 2020, 12:35 PM IST
സ്ത്രീ വിരുദ്ധ പരാമർശം: മുല്ലപ്പള്ളിക്കെതിരായ പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം

Synopsis

പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണർക്ക് കൈമാറി. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കമ്മീഷണർക്ക് നിർദേശം നൽകി. പരാതിക്കാധാരമായ വിവാദപ്രസംഗം പൊലീസ് പരിശോധിക്കും. 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സോളാർ പീഡന കേസിലെ പരാതിക്കാരി ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം. പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണർക്ക് കൈമാറി. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ കമ്മീഷണർക്ക് നിർദേശം നൽകി. പരാതിക്കാധാരമായ വിവാദപ്രസംഗം പൊലീസ് പരിശോധിക്കും. 

ബലാത്സംഗത്തിനിരയായാൽ ഒന്നുകില്‍ മരിക്കും അല്ലെങ്കിൽ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം. വാക്കുകൾ വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചെങ്കിലും മുല്ലപ്പള്ളിയുടെ ഖേദപ്രകടനം കണക്കിലെടുക്കുന്നില്ലെന്നും മുല്ലപ്പള്ളി തന്നെ മോശം വാക്കുകൾ ഉയോഗിച്ച് അപമാനിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് അങ്ങ് തായ്‍ലൻഡിലും പിടിയുണ്ടോ... രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽമീഡിയ റീച്ചിന് പിന്നിൽ ഫെയ്ക്ക് ഐഡികളോ? ആരോപണവുമായി ഇടത് സൈബർ ഹാൻഡിലുകൾ
ചുട്ടുപൊള്ളി കേരളം, പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത