
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തുകൊണ്ട് താൻ പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണം എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് ആൾക്കൂട്ടയോഗങ്ങളെയാണ്. അതിലും നല്ലത് ഓൺലൈൻ യോഗങ്ങളാണ് എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കെതിരായ വിമർശനങ്ങൾ അത്രകണ്ട് ഏശിയിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
തെരഞ്ഞെടുപ്പ് പ്രചാരണം എന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് വലിയ ആൾക്കൂട്ടം ഉള്ളതാണ്. തെരഞ്ഞെടുപ്പ് കാലത്ത് യോഗം നടത്തിയാൽ അത് നൂറ് ആളിൽ കൂടും. വിമര്‍ശനം വരും. ഫലപ്രദം ഓൺലൈൻ യോഗങ്ങളാണ്. ജനങ്ങളിൽ നിന്ന് വിട്ടു പോകുകയോ ജനം അകന്ന് പോകുകയോ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങൾ അത്രകണ്ട് ഏശിയിട്ടുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam