
തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ ഇന്നത്തെ എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam