ബിവറേജസിലൂടെയുള്ള മദ്യവിതരണം; ഹൈക്കോടതി വിധി മാനിക്കുന്നെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 2, 2020, 7:35 PM IST
Highlights

മൂന്നാഴ്ച്ചത്തേക്ക് സർക്കാർ ഉത്തരവ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് കോടതി, ഉത്തരവ് സ്‌റ്റേ ചെയ്തത്
 

തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ഉത്തരവിനെതിരായ ഹൈക്കോടതി വിധി മാനിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാഴ്ച്ചത്തേക്ക് സർക്കാർ ഉത്തരവ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് കോടതി, ഉത്തരവ് സ്‌റ്റേ ചെയ്തത്.

Read Also: ഡോക്ടറുടെ കുറിപ്പടിയിൽ ബിവറേജസ് വഴി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേർ കാസർകോടും, 5 പേർ ഇടുക്കിയിലുമാണ്. രണ്ട് പേർ കൊല്ലം ജില്ലിയിലും , തിരുവനന്തപുരം , തൃശ്സൂർ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്ർട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ഒരു സ്ത്രീക്കും പുരുഷനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിലെ രോഗബാധിതയായ ഏകധ്യാപികയുടെ ഏഴ് വയസുള്ള മകനും കൊല്ലത്ത് വിദേശത്തു നിന്നും വന്ന 27 വയസുള്ള ഗർഭിണിയായ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മുൻകരുതലിൻ്റെ ഭാഗമായി കാസർകോട്, കണ്ണൂ‍ർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകൾ കൊവിഡ് ഹോട്ട്സ്പോട്ടായി(തീവ്രബാധിതമേഖലകൾ)  പ്രഖ്യാപിച്ചു. 

Read Also: കേരളത്തിൽ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ്, എട്ട് കേസുകൾ കാസർകോട്ട് നിന്ന്...
 

click me!