പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിപ്പില്ല; വേണ്ടത് സാമ്പത്തികസഹായമെന്നും മുഖ്യമന്ത്രി

By Web TeamFirst Published Apr 3, 2020, 7:07 PM IST
Highlights

"തീർത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് പേരുടെ മനസ്സിൽ ശരിയായ പ്രകാശം എത്തിക്കാൻ അതിന് നല്ല സാമ്പത്തിക പിന്തുണ വേണം. അത് വരുമായിരിക്കും. വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു."

തിരുവനന്തപുരം: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട്് വിയോജിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീർത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ ശരിയായ പ്രകാശം എത്തിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

പ്രകാശം പരത്തുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിപ്പില്ല. പ്രശ്നം സാധാരണ തൊഴിലാളികൾ, കച്ചവടക്കാര്, അങ്ങനെ സമൂഹത്തിന്‍റെ തീർത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് പേരുടെ മനസ്സിൽ ശരിയായ പ്രകാശം എത്തിക്കാൻ അതിന് നല്ല സാമ്പത്തിക പിന്തുണ വേണം. അത് വരുമായിരിക്കും. വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു. 

ആദ്യം പ്രകാശം വരട്ടെയെന്നായിരിക്കും പ്രധാനമന്ത്രി ചിന്തിച്ചത്. സാമ്പത്തികസഹായം പിന്നാലെ വരുമായിരിക്കും. രാജ്യം മുഴുവൻ അതിനോട് സഹകരിക്കുമായിരിക്കും.

Read Also: ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14 പേർക്ക് രോഗം ഭേദമായി

click me!