ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി നാളെ ആശുപത്രിയിലെത്തും

Published : Feb 06, 2023, 10:12 PM IST
ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി നാളെ ആശുപത്രിയിലെത്തും

Synopsis

നാളെ ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടർന്നു നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ വൈകിട്ടാണ് പ്രവേശിപ്പിച്ചത്.ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. നാളെ ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിതാവിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.  

ഉമ്മൻ‌ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് വലിയ ചർച്ച ആയിരുന്നു. നിംസിലെ ന്യൂമോണിയക്കുള്ള  ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി ബെംഗളൂരുവിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ട് പോകുമെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. 

അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും നാളെ ആരോഗ്യമന്ത്രിയെ ഹോസ്പിറ്റലിൽ അയക്കുകയും ചെയുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവര്കൾക് നന്ദി.

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം