
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം സർക്കാരിന് നല്ല രീതിയിൽ നടപ്പാക്കാനായത് ജനപിന്തുണകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലത്ത് പോലും ആരും പട്ടിണി കിടക്കരുതെന്ന പ്രതിജ്ഞാബദ്ധത സര്‍ക്കാരിനുണ്ടായിരുന്നു. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഔദാര്യം അല്ല അവകാശമാണെന്ന രീതിയിൽ തന്നെയാണ് ഇടത് പ്രസ്ഥാനങ്ങൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. സംഘടിതമായ അപവാദ പ്രചാരണങ്ങളെ മറികടന്ന് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുന്നത് ജനപിന്തുണ കൊണ്ടാണ്. എന്ത് ത്യാഗം സഹിച്ചും ഇതുമായി മുന്നോട്ട് പോകും. സര്‍ക്കാര്‍ നേട്ടങ്ങൾ എണ്ണിപ്പറയുന്നില്ല. അത് നാട്ടിലെ ജനങ്ങളുടെ അനുഭവമാണ്, ഏറ്റവും ഒടുവിൽ കൊവിഡ് പ്രതിരോധവും നാം നല്ലരീതിയിൽ നടപ്പാക്കുന്നത് ജന പിന്തുണ കൊണ്ടാണ്
ഇടതുമുന്നണി ഉയര്‍ത്തിപ്പിടിക്കുന്നത് യോജിപ്പിന്‍റെ പതാകയാണ്. കൊവിഡ് കാലത്ത് പോലും ആരും പട്ടിണി കിടക്കരുതെന്ന പ്രതിജ്ഞാബദ്ധത സര്‍ക്കാരിനുണ്ടായിരുന്നു. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഔദാര്യം അല്ല അവകാശമാണെന്ന രീതിയിൽ തന്നെയാണ് ഇടത് പ്രസ്ഥാനങ്ങൾ കാണുന്നത്
കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാന തലത്തിൽ വികസപ്രവര്‍ത്തനങ്ങളുടെ കാര്യത്തിൽ വൻ മുന്നേറ്റം ഉണ്ടായി. പൂര്‍ത്തിയാകില്ലെന്ന് കരുതിയ ഗെയിൽ പദ്ധതി പൂര്‍ത്തയായി. കൊച്ചി ഇടമൺ പദ്ധതി , വ്യാവസായിക ഇടനാഴി, പ്രളയത്തിൽ തകര്‍ന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിച്ചു. സ്കൂളുകളും ആശുപത്രികളും മെച്ചപ്പെട്ട് നാടിന് പുതിയ മുഖം നൽകി. ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷം വീട് നൽകി. 2020 ഡിസംബറിനകം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പണിയെല്ലാം പൂര്‍ത്തിയാക്കി.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി കെ ഫോൺ വഴി യാഥാര്‍ത്ഥ്യമാകുകയാണ്. വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. അതിന് അവകാശം ഉണ്ടെന്ന വാദം അംഗീകരിച്ചാൽ പോലും സത്യം അറിയാനും അറിയിക്കാനും ജനങ്ങൾക്ക് അവകാശം ഉണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam