സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി: ജനപ്രതിനിധികളുമായി മാധ്യമമേധാവികളുമായും ചർച്ച നടത്തും

Published : Jan 03, 2022, 08:05 PM IST
സിൽവർ ലൈനിൽ അനുനയത്തിന് മുഖ്യമന്ത്രി: ജനപ്രതിനിധികളുമായി മാധ്യമമേധാവികളുമായും ചർച്ച നടത്തും

Synopsis

നിയമസഭയിൽ പുറത്തും ചർച്ച കൂടാതെ സിൽവർലൈനിൽ സർക്കാർ വാശിപിടിക്കുന്നുവെന്നായിരുന്നു എതിർപ്പ് ഉയർത്തുന്നവരുടെ പ്രധാന പരാതി.


തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനായി സമവായ ചർച്ചകൾ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയപ്പാർട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങൾ മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു. 

നിയമസഭയിൽ പുറത്തും ചർച്ച കൂടാതെ സിൽവർലൈനിൽ സർക്കാർ വാശിപിടിക്കുന്നുവെന്നായിരുന്നു എതിർപ്പ് ഉയർത്തുന്നവരുടെ പ്രധാന പരാതി. പ്രതിപക്ഷവും സമരസമിതിയും പ്രതിഷേധം കടുപ്പിക്കുകയും ഇടതുപക്ഷത്ത് നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിർപ്പ് ആവർത്തിക്കുകയും സിപിഎമ്മിലും എൽഡിഎഫിലും ഭിന്നാഭിപ്രായം ഉയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ചർച്ചക്ക് മുൻകയ്യെടുത്തത്. 

വിവിധ ജില്ലകളിലെ പ്രമുഖരുമായി നാളെ  ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ് എംപിമാർ എംഎൽഎമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവരേയുമാണ്  മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുന്നത്. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തകയും സംശയനിവാരണവുമാണ് ലക്ഷ്യമെങ്കിലും സഹകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം തീരുമാനമെടുത്തിട്ടില്ല സർക്കാർ ചർച്ചക്ക് ശ്രമിക്കുമ്പോൾ സമാന്തരമായി ഇടത് നേതാക്കൾ ചർച്ചകളും സെമിനാറുകളും സംഘടപ്പിച്ച് സിൽവർലൈനിനായി പ്രചാരണം ശക്തമാക്കുന്നു. പ്രതിഷേധക്കാരുടെ ലക്ഷ്യം വികസനം തടയലാണ് എന്നാണ് സിപിഎം നേതാക്കൾ ആവർത്തിക്കുന്നത് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സണ്ണി ജോസഫിനെ തള്ളി വിഡി സതീശൻ; രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'
സർക്കാർ-​ഗവർണർ തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; കെടിയു-ഡിജിറ്റൽ സർവകലാശാല വിസിമാരെ കോടതി തീരുമാനിക്കും