
തിരുവനന്തപുരം: ദില്ലിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് നടക്കുക. ഉച്ച കഴിഞ്ഞ് 1.30 ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 11.30 ന് പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam