
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളിൽ പലർക്കും ഇളവ് അനുവദിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൻ്റെ പ്രത്യേകതകൾ പരിഗണിക്കേണ്ടതുണ്ടെന്നും അത് പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ജനങ്ങൾ നല്ലത് പോലെ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റിക്കളഞ്ഞുവെന്ന തോന്നൽ വേണ്ടെന്ന് കരുതിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾ പരിഗണിച്ചുള്ളതാണ് സ്ഥാനാർത്ഥികളെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടി സ്ഥാനാർത്ഥികളായി സിറ്റിങ് എംഎൽഎമാരിൽ പലർക്കും മൂന്നാം തവണയും അവസരം നൽകാൻ കാരണം മുൻ തെരഞ്ഞെടുപ്പുകളിലുണ്ടായ ആത്മവിശ്വാസം ഇല്ലാത്തതാണോ എന്നായിരുന്നു ചോദ്യം. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam