
തിരുവനന്തപുരം: കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങൾ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് തലത്തില്‍ എമര്‍ജനി റെസ്പോന്‍സ് ടീമുകളുണ്ട്. വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി മഴ വിവരങ്ങള്‍ കൈമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാലയങ്ങള്‍ ജൂണ്‍ 2 ന് തുറക്കും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് സ്കൂളും പരിസരവും വൃത്തിയാക്കണം. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയും നിലനിൽക്കുന്നുണ്ട്. കൊവിഡ് ആശങ്കപ്പെടെണ്ട സാഹചര്യമില്ല. 727 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളുള്ളത്. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് കേസ് കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചികിത്സാ സൗകര്യം സജ്ജമാക്കി പകർച്ചവ്യാധികളെയും കരുതി ഇരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam