'വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല'; ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി

Published : Apr 16, 2025, 07:17 PM ISTUpdated : Apr 16, 2025, 07:18 PM IST
'വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല'; ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി

Synopsis

മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. 

മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷനെ വെച്ചത്. കമ്മീഷനെ വെച്ചപ്പോൾ തന്നെ സമരം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. അവർ സമരം നിർത്തിയില്ല. അവർക്ക് ചിലർ പ്രതീക്ഷ കൊടുത്തു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന്‍റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചുവെന്നും, പക്ഷേ അത് പൊളിഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ല. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു. കിരൺ റിജിജുവിനെ കൊണ്ട് വന്നുള്ള ബിജെപി രാഷ്ട്രീയം പൊളിഞ്ഞു. മുനമ്പത്തുകാരെ ബിജെപി പറഞ്ഞ് പറ്റിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് പിന്തുണ നൽകുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വഖഫ് വിഷയത്തില്‍ ലീഗിന്‍റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Also Read:  സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം