ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങി: പിണറായി വിജയന്‍

Published : Sep 01, 2019, 08:18 PM ISTUpdated : Sep 01, 2019, 08:40 PM IST
ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങി: പിണറായി വിജയന്‍

Synopsis

 പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല.വിദേശ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കണ്ണൂര്‍:   കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.  പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയാനന്ത സാഹചര്യത്തില്‍,  വിദേശ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഫെഡറൽ സംവിധാനത്തെ  തകർക്കുകയാണ്.  ജമു കാശ്മീരിൽ തരിഗാമിയെ പോലെ ഒരു നേതാവിനെ ഹേബിയസ് ഹർജിയിലൂടെ കാണണ്ട സ്ഥിതി വന്നിരിക്കുന്നു. ഭരണ ഘടനക്ക് എന്ത് സംഭവിച്ചുവെന്ന് ആലോചിക്കണം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം