'പൊതുഐക്യം ദുർബലപ്പെടും'; പാലാ ബിഷപ്പിനെയും താലിബാൻ അനുകൂലികളെയും ഒരേപോലെ തള്ളി മുഖ്യമന്ത്രി

Published : Sep 21, 2021, 05:55 PM ISTUpdated : Sep 21, 2021, 08:43 PM IST
'പൊതുഐക്യം ദുർബലപ്പെടും'; പാലാ ബിഷപ്പിനെയും താലിബാൻ അനുകൂലികളെയും ഒരേപോലെ തള്ളി മുഖ്യമന്ത്രി

Synopsis

പാലാ ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമർശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരുപോലെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ്പിന്റെ നാർകോടിക് ജിഹാദ് പരാമർശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമർശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

'ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോമനപരമായും മതനിരപേക്ഷമായും ചിന്തിക്കാൻ ശേഷിയുള്ള തലമുറ. സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നുവരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങിനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ല, സമൂഹത്തിലെ വേർതിരിവ് വർധിപ്പിക്കും.'

'തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാർത്ഥത്തിൽ എടുക്കേണ്ടത്.'- മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നാടുനീളെ നടത്തിയ വർ​ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു', എൽഡിഎഫിനേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് സിപിഎം നേതാവ്
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത