
തിരുവനന്തപുരം : വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.
കർദ്ദിനാൾ ക്ലിമിസ് ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ കഴിയുന്നവർക്ക് അനുവദിച്ച വാടക തുക 5500 ഇൽ നിന്നും 7000 ആക്കണം, പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസ് അടക്കം ചർച്ചയായി. ഈ ചർച്ചകളിൽ ഉരിത്തിരിഞ്ഞ കാര്യങ്ങളെല്ലാം മന്തിമാരെ മുഖ്യമന്ത്രി ധരിപ്പിക്കും. അതിന് ശേഷമാകും സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുക.
'സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു'; വിഴിഞ്ഞം നിയമസഭയിൽ ഉന്നയിച്ച് ഭരണപക്ഷം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam