'അൻവർ കറിവേപ്പില, ഇഡിയുടെ വിശ്വാസ്യത ഇല്ലാതായി'; വാർത്താസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

Published : May 29, 2025, 07:41 PM IST
'അൻവർ കറിവേപ്പില, ഇഡിയുടെ വിശ്വാസ്യത ഇല്ലാതായി'; വാർത്താസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

Synopsis

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, വന്യജീവി സംഘർഷം, കരുവന്നൂർ കേസ് തുടങ്ങിയ വിഷയങ്ങളിൽ വാർത്താ സമ്മേളനത്തിലുയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പിവി അൻവർ കറിവേപ്പിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) വിശ്വാസ്യത തകർന്നെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തിൽ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടും. ഈ വിഷയത്തിൽ നിയമ ന്ർമ്മാണത്തിനുള്ള സാധ്യതയും തേടും. സംസ്ഥാനത്ത് നിലവിൽ നിരവധി ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ട്. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്‌തുത പരിശോധിക്കാതെയുള്ള വിമർശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇഡി കേസിലെ ചോദ്യത്തോട് വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി ഇഡി മാറിയെന്ന് അദ്ദേഹം മറുപടി നൽകി. നിയമ വിധേയമല്ലാത്ത നടപടികളിലേക്കാണ് ഇഡി കടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താനാണ് ഇ‍ഡി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോട് പിവി അൻവറിനെ കറിവേപ്പില പോലെ എല്ലാവരും കളഞ്ഞല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം