ശക്തമായ കാറ്റ്, തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Published : May 29, 2025, 07:36 PM IST
ശക്തമായ കാറ്റ്, തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Synopsis

വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയിൽ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. 

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയിൽ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. 

വൈകുന്നേരം ആറുമണിയോടെ കൂടിയായിരുന്നു സംഭവം. റെയിൽവേ ഇലക്ട്രിക് ലൈനിലൂടെയുള്ള വൈദ്യുതി വിച്ഛേദിച്ചു. വർക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളും തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളും ഗതാഗതം നിർത്തിവച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് മരം വീണത്. ഈ ഭാഗത്തേക്കുള്ള ലൈനിലാണ് വൈദ്യുതി വിച്ഛേദിച്ചത്. 

മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ മരം വീണു. കന്യാകുമാരി പുനലൂർ എക്സ്പ്രസ് കഴക്കൂട്ടത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഇന്റർസിറ്റി മുരുക്കുംപുഴയിൽ നിർത്തിയിട്ടു. വഞ്ചിനാട് എക്സ്പ്രസ് കഴക്കൂട്ടത്ത് നിർത്തിയിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കളിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ
ജനങ്ങള്‍ കൺകുളിര്‍ക്കേ കാണുകയാണ്, എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞത്; മുഖ്യമന്ത്രി