കസ്റ്റഡി മരണം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ വേദനാജനകം; കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 30, 2019, 9:22 AM IST
Highlights

"തെറ്റ് ചെയ്താൽ കർശന നടപടി എടുക്കുകയെന്നതാണ് സർക്കാർ നയം. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്" മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിൽ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതൽ പൊലീസ് സേനയ്ക്ക് നൽകുമെന്നും പഴയ പൊലീസ് മുഖം മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞു. കോസ്റ്റൽ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. 

"ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ സംഭവിക്കരുത്. തെറ്റ് ചെയ്താൽ കർശന നടപടി എടുക്കുകയെന്നതാണ് സർക്കാർ നയം. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്" പിണറായി പറഞ്ഞു. 

സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ നിന്ന് ലഭിച്ച 17,000 അപേക്ഷകരിൽ നിന്നാണ്  5 സ്ത്രീകൾ ഉൾപ്പെടെ 177 പേരെ കോസ്റ്റൽ പൊലീസ് കേഡറ്റുകളായി തെരഞ്ഞെടുത്തത്. മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ ആദരമാണ് കോസ്റ്റൽ പൊലീസ് വാർഡൻമാരെന്ന് പൊലീസ് അക്കാദമിയിൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
 

click me!