പൊലീസില്‍ 'ആർഎസ്എസ് ഗ്യാങ്'; ആനി രാജയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Web Desk   | Asianet News
Published : Sep 04, 2021, 07:07 PM ISTUpdated : Sep 04, 2021, 07:27 PM IST
പൊലീസില്‍ 'ആർഎസ്എസ് ഗ്യാങ്'; ആനി രാജയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Synopsis

രണ്ട് ദിവസം മുന്‍പ് കേരള പൊലീസിനെതിരെ ഇന്നലെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയർത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. 

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് സെല്‍ ഉണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്, അതിനാല്‍ അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരിക്കാം. അതിനാലായിരിക്കാം അവര്‍ അത്തരം ഒരു പ്രസ്താവന നടത്തിയത്. അത് എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാം. സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചു. 

രണ്ട് ദിവസം മുന്‍പ് കേരള പൊലീസിനെതിരെ ഇന്നലെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയർത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന്  ആനി രാജ പറഞ്ഞു.  പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത്? സ്ത്രീകൾക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എൽ ഡി എഫ് കൺവീനർക്കും കത്ത് നൽകും. പൊലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ കൂട്ടിച്ചേർത്തു. 

അതേ സമയം ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും പാർട്ടി നേതാവുമായ ആനി രാജ കേരളാ പൊലീസിനെതിരെ നടത്തിയ പരമാർശത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയാണ്. വിമർശനം അറിയിക്കേണ്ടത് പാർട്ടി ഫോറത്തിലെന്നാണ് സംസ്ഥാന നേതൃത്വം  നിലപാടെടുത്തിരിക്കുന്നത്.  ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേരള പൊലീസില്‍ ആർഎസ്എസ് ഗ്യാങ്ങുണ്ടെന്ന ആനിരാജയുടെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്ത് എത്തി. കേരളത്തിലെ സിപിഐക്ക് അത്തരമൊരു അഭിപ്രായമില്ലെന്ന് കാനം പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കപ്പ് മുഖ്യം', വിസിലടിച്ച് വിജയ്, 'ഞാൻ ആരുടെയും അടിമയാകില്ല', ബിജെപി സമ്മർദ്ദമുണ്ടെന്ന ആക്ഷേപത്തിനടക്കം മറുപടി; 'നടക്കപ്പോറത് ഒരു ജനനായക പോര്'
ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം; ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന