സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി

Published : Sep 04, 2021, 06:36 PM ISTUpdated : Sep 04, 2021, 06:59 PM IST
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി

Synopsis

രാത്രികാല കർഫ്യൂവിൻ്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ രം​ഗത്ത് എത്തിയിരുന്നു.  


തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോ​ഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. 

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സീനേഷൻ ശക്തിപ്പെടുത്താൻ മുൻതൂക്കം നൽകണമെന്ന് ദേശീയ ആരോ​ഗ്യവിദ​ഗ്ദ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോ​ഗത്തിൽ നിർദേശമുയർന്നിരുന്നു. സമ്പൂർണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

ഈ സാഹചര്യത്തിൽ ‍ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. രാത്രികാല കർഫ്യൂവിൻ്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ രം​ഗത്ത് എത്തിയിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്, ഒരു പൊതുപരിപാടിയും റദ്ദാക്കില്ല, പേടിയില്ലെന്ന് മന്ത്രി ഒ.ജെ ജനീഷ്
മന്ത്രിമാരെ തെരുവിൽ ആക്രമിക്കുന്നതിന് പിന്നിൽ ഗൂഡാലോചന, ഒരു ഗുണ്ടായിസവും അനുവദിക്കില്ല, കലാപമഴിച്ചുവിടാൻ ശ്രമമെന്ന് ചെന്നിത്തല