മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടങ്ങുന്നു; രാവിലെ കൊല്ലത്ത് തുടക്കം, വൈകീട്ട് പത്തനംതിട്ടയിൽ

Published : Dec 22, 2020, 08:38 AM ISTUpdated : Dec 22, 2020, 10:38 AM IST
മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടങ്ങുന്നു; രാവിലെ കൊല്ലത്ത് തുടക്കം, വൈകീട്ട് പത്തനംതിട്ടയിൽ

Synopsis

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ആശയ സ്വരൂപണത്തിന് മുഖ്യമന്ത്രി ഒരുങ്ങുന്നത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം ഇന്ന് തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ആശയ സ്വരൂപണത്തിന് മുഖ്യമന്ത്രി ഒരുങ്ങുന്നത്. എല്ലാം ജില്ലകളിലും എൽഡിഎഫിന്‍റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. ജില്ലകളിൽ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 2016ലും പിണറായി വിജയൻ സമാനമായി പര്യടനം നടത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം