സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപരാമർശം നടത്തിയാൽ നടപടി, പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 1, 2020, 3:11 PM IST
Highlights

പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി നടന്ന പരിപാടിയിൽ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

click me!