അഞ്ച് മാസം കൊണ്ട് റോഡിലെ കുഴിയടക്കും,വിദ്യാര്‍ത്ഥികൾക്ക് പാര്‍ടൈം ജോലി; പ്രഖ്യാപനങ്ങളുമായി പിണറായി

Web Desk   | Asianet News
Published : Jan 01, 2020, 01:00 PM ISTUpdated : Jan 01, 2020, 01:06 PM IST
അഞ്ച് മാസം കൊണ്ട് റോഡിലെ കുഴിയടക്കും,വിദ്യാര്‍ത്ഥികൾക്ക് പാര്‍ടൈം ജോലി; പ്രഖ്യാപനങ്ങളുമായി പിണറായി

Synopsis

പാവപ്പെട്ടവര്‍ക്ക് റേഷൻ കാര്‍ഡ്  എല്ലാ പട്ടണത്തിലും സ്ത്രീ സൗഹൃദകേന്ദ്രം സംസ്ഥാനത്ത് 12000 ശുചി മുറികൾ  വിദ്യാര്‍ത്ഥികൾക്ക് പാർട്ട് ടൈം ജോലി 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നൽകാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവര്‍ഷത്തിലെ പ്രധാനചുമതലയായി ഇത് ഏറ്റെടുക്കും. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

സംസ്ഥാനത്ത് പലയിടത്തും റോഡുകൾ തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. അഞ്ച് മാസത്തിനകം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂര്‍ണ്ണമായും നടപ്പാക്കും. ഗ്രാമീണ മേഖലയിലെ റോഡുകളിൽ അടക്കം നവീകരണ ജോലികൾ നടക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

കേരളത്തിലെ എല്ലാ പട്ടണത്തിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കും. നഗരസഭകളുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുന്നത്. 12000 ശുചിമുറികൾ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ മാതൃകയിൽ വിദ്യാര്‍ത്ഥികൾക്ക് പാര്‍ടൈം ജോലി സാധ്യതകൾ ഉണ്ടാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ ഈ വർഷം തീർപ്പാക്കും. അതാത് ജില്ലാ കളക്ടർമാർക്ക് ആയിരിക്കും ചുമതല. താലൂക്ക് അദാലത്തുകളും നടത്തണം. 

പുതുവര്‍ഷത്തിന്‍റെ തുടക്കത്തിലാണ് പുത്തൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'