ആറ് ദിവസത്തെ ശമ്പളം മാറ്റി വയ്ക്കുന്നു, തീരുമാനം സംസ്ഥാനത്തിന്‍റെ അവസ്ഥ കണക്കിലെടുത്ത്: മുഖ്യമന്ത്രി

By Web TeamFirst Published Apr 24, 2020, 5:53 PM IST
Highlights

ടാക്സ് അടക്കുന്നവര്‍ അത് സംബന്ധിച്ച ആശങ്കള്‍ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍ നിലവിലെ അവസ്ഥ മനസിലാക്കണം അത് കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:  കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം നേരിടാൻ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റി വയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനേക്കുറിച്ച് നിരവധിപ്പേര്‍ വിവിധ അഭിപ്രായങ്ങളാണ് പറയുന്നത്.  ടാക്സ് അടക്കുന്നവര്‍ അത് സംബന്ധിച്ച ആശങ്കള്‍ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍ നിലവിലെ അവസ്ഥ മനസിലാക്കണം അത് കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗത്തിന്‍റെ തീരുമാനപ്രകാരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ചെടുക്കാനാണ് നിലവില്‍ ഉത്തരവിറങ്ങിയിട്ടുള്ളത്.ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം രൂപയിൽ താഴെ  ശമ്പളമുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. എന്നാല്‍ സാലറി ചലഞ്ചിന് ബദലെന്ന നിലയിൽ ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിച്ചെടുക്കാനുള്ള തീരുമാനത്തിൽ കടുത്ത എതിര്‍പ്പാണ് പ്രതിപക്ഷ സംഘടനകൾ ഉന്നയിക്കുന്നത്. 

Latest Videos

click me!