6 മഹനീയ മൂല്യങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രി, ഓരോ പൗരനും എടുക്കേണ്ട പ്രതിജ്ഞ ഓർമ്മിപ്പിച്ച് റിപ്പബ്ലിക് ദിനാശംസ

Published : Jan 25, 2024, 06:49 PM IST
6 മഹനീയ മൂല്യങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രി, ഓരോ പൗരനും എടുക്കേണ്ട പ്രതിജ്ഞ ഓർമ്മിപ്പിച്ച് റിപ്പബ്ലിക് ദിനാശംസ

Synopsis

'സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്'

തിരുവനന്തപുരം: രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് കടക്കുമ്പോൾ റിപ്പബ്ലിക് ദിന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ച് ഉ റപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ചൂണ്ടികാട്ടി. ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന ആശംസയിൽ ഓർമ്മിപ്പിച്ചു.

പഞ്ചായത്ത് ഭരണം പിടിക്കാനുള്ള സിപിഎം തന്ത്രം ഫലിച്ചു, കോൺഗ്രസിന് കുരിശായി 'അസാധു', വിളക്കുടി എൽഡിഎഫിന്

മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന ആശംസ പൂ‍ർണരൂപത്തിൽ

ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക്  ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളത്. ഏത് ഭേദചിന്തകൾക്കും അതീതമായി മാനവികതയെ ഉയർത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതൽ ഒരുമിപ്പിക്കാനും  നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.

കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് നമ്മൾ കേരളത്തെ പുനർനിർമ്മിക്കാൻ തുടങ്ങുകയാണ്. അതിൽ  എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ്  സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങൾക്കായി  നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാം. എല്ലാവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറിക്കേസ്; കീഴ്ക്കോടതി വിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും
'പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, സിപിഎം കണക്ക് പുറത്തുവിടണം, ഫണ്ടിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും': വി കുഞ്ഞികൃഷ്ണൻ