
തിരുവന്തപുരം: സരിത എസ് നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് നടന്നെങ്കിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഏതെങ്കിലും ആൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജോലി കൊടുപ്പിക്കാൻ കഴിയില്ല. സർക്കാർ കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ ഇടപെടലുകളുണ്ടാകില്ല. ഇടപെട്ട് ജോലി കൊടുപ്പിക്കാനും കഴിയില്ല. നാട്ടിൽ പല തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് ശ്രമമുണ്ടെന്ന പരാതിയുണ്ടായാൻ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽതട്ടിപ്പിലെ പരാതിക്കാരനുമായി സരിത നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാർട്ടിക്കാരാണെന്നാണ് പുതിയ ശബ്ദരേഖയിൽ സരിത പറയുന്നത്. പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുണ്ട്.
ഭരിക്കുന്ന പാർട്ടിക്കാർക്ക് എന്നെ പേടിയാണെന്ന സരിതയുടെ ശബ്ദരേഖ; തൻ്റേതല്ലെന്ന് സരിത
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam