വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍

Published : Feb 10, 2021, 06:58 PM IST
വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍

Synopsis

പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് നിലവിലെ തീരുമാനങ്ങള്‍ക്കാധാരം

വയനാട്: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനം. മാനന്തവാടിക്കടുത്ത് ബോയ്സ് ടൗണിലെ സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ മെഡിക്കല്‍ കോളേജുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്‍റെ പണി പൂര്‍ത്തിയാകും വരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി പ്രവര്‍ത്തിക്കും. 

നേരത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്സ്ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. പരിസ്ഥിതി പ്രശ്നമില്ലാത്തതിനാല്‍ ഇവിടെ മെഡിക്കല്‍ കോളേജ് സുമുച്ചയമുണ്ടാക്കാമെന്ന കളക്ടറുടെ റിപ്പോര്‍ട്ടാണ് നിലവിലെ തീരുമാനങ്ങള്‍ക്കാധാരം. നേരത്തെ കണ്ടെത്തിയ മടക്കി മലയിലെയും  ചുണ്ടേലെയും ഭുമി അനുയോജ്യമെല്ലെന്ന് വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു