ശബരിമല സ്ത്രീ പ്രവേശനം: കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് പിണറായി വിജയൻ

By Web TeamFirst Published Nov 4, 2019, 9:28 AM IST
Highlights

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പുനപരിശോധന ഹര്‍ജിയിലും ഈ നിലപാട് തന്നെയാണ് സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. പുനപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. 

ശബരിമല സംബന്ധിച്ച യുവതി പ്രവേശനവിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്. ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ നിയമ നിര്‍മ്മാണം എളുപ്പമല്ല. കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം  പാർലമെന്‍റില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതി പ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണ തന്ത്രം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. 

ശബരിമല വിധിക്കെതിരെ നിയമ നിര്‍മ്മാണം സാധ്യമല്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. സംസ്ഥാന സർക്കാരിന്‍റെ നടപടിയിൽ മുൻ ഗവർണർ  ജസ്റ്റിസ് പി സദാശിവം പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, 
 

click me!