ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഫാസ്റ്റ് ഫുഡ് നിർമ്മിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കാലിത്തീറ്റ നിർമ്മാണത്തിനെന്ന പേരിൽ ശേഖരിച്ച പഴകിയ ബ്രഡ്, ചപ്പാത്തി എന്നിവയിൽ നിന്നാണ് കട്‌ലറ്റ് പോലുള്ളവ ഉണ്ടാക്കിയിരുന്നത്.
കോഴിക്കോട്: കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് പയ്യോളി ഐ.പി.സി റോഡിലെ ഷെറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബണ്‍, റസ്‌ക് തുടങ്ങിയവ ഷെറിന്‍ ഫുഡ്‌സിലെ ജീവനക്കാര്‍ വ്യാപകമായി ശേഖരിച്ചിരുന്നു. കാലിത്തീറ്റ നിര്‍മാണത്തിന് എന്നുപറഞ്ഞാണ് കടക്കാരില്‍ നിന്നും മറ്റുമായി ഇവ ശേഖരിച്ചത്. എന്നാല്‍ ഇവ ഉപയോഗിച്ച് കട്‌ലറ്റ്, എണ്ണക്കടികള്‍, ഫാസ്റ്റ് ഫുഡ് എന്നിവ സ്ഥാപനത്തില്‍ ഉണ്ടാക്കിയിരുന്നെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്ഥാപനത്തില്‍നിന്ന് ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവ പിടിച്ചെടുത്തു. സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയാസ്പദ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് പയ്യോളി ഐ.പി.സി റോഡിലെ ഷെറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബണ്‍, റസ്‌ക് തുടങ്ങിയവ ഷെറിന്‍ ഫുഡ്‌സിലെ ജീവനക്കാര്‍ വ്യാപകമായി ശേഖരിച്ചിരുന്നു.
കാലിത്തീറ്റ നിര്‍മാണത്തിന് എന്നുപറഞ്ഞാണ് കടക്കാരില്‍ നിന്നും മറ്റുമായി ഇവ ശേഖരിച്ചത്. എന്നാല്‍ ഇവ ഉപയോഗിച്ച് കട്‌ലറ്റ്, എണ്ണക്കടികള്‍, ഫാസ്റ്റ് ഫുഡ് എന്നിവ സ്ഥാപനത്തില്‍ ഉണ്ടാക്കിയിരുന്നെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥാപനത്തില്‍നിന്ന് ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവ പിടിച്ചെടുത്തു. സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയാസ്പദ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.


