കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ലഭിച്ചില്ല; കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ചര്‍ച്ച വൈകിട്ട്

Published : Sep 25, 2019, 10:43 AM IST
കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ലഭിച്ചില്ല; കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ചര്‍ച്ച വൈകിട്ട്

Synopsis

പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം കിട്ടിയിട്ടില്ല, ഇതാകും പിണറായി-എടപ്പാടി ചര്‍ച്ചയിലെ പ്രധാന വിഷയം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജലകരാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വൈകീട്ട് മൂന്നിനാണ് ചർച്ച. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം കിട്ടാത്തതാണ് പ്രധാന തർക്ക വിഷയം.

കരാർ പുതുക്കുന്നതും നദീജല കരാർവ്യവസ്ഥകൾ എത്രത്തോളം പാലിച്ചു എന്നതും ചർച്ചയാകും. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം എം മണി, കെ രാജു, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. തമിഴ്നാട് വൈദ്യുതി മന്ത്രി പി തങ്കമണി, ഗ്രാമവികസന മന്ത്രി എസ് പി വേലുമണി, പരിസ്ഥിതി മന്ത്രി കെ സി കറുപ്പണ്ണന്‍ തുടങ്ങിയവരും യോഗത്തിനെത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി