ചരക്ക് നീക്കം തടസപ്പെടരുത്; പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

By Web TeamFirst Published Apr 2, 2020, 6:23 PM IST
Highlights

അന്തർസംസ്ഥാന ചരക്ക് നീക്കം സംബന്ധിച്ച് കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനാന്തര ചരക്കുനീക്കം തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ലോകത്താകെയുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസ്സികളിൽ ക്വാറന്റൈൻ സംവിധാനം വേണം. സംസ്ഥാനാന്തര ചരക്കുനീക്കം തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തർസംസ്ഥാന ചരക്ക് നീക്കം സംബന്ധിച്ച് കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് ബാധ മൂലം അല്ലാതെ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം. അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ലോക്ക്ഡൗണിന് ശേഷം നടപടി വേണം. 

റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ചു. സന്നദ്ധ പ്രവർത്തനം എൻഎസ്എസ്, എൻസിസി പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. അത് കേരളത്തിൽ നടപ്പാക്കുകയാണ്. വായ്പ പരിധി മൂന്നു ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി ഉയർത്തണം. എസ്ഡിആർഎഫ് വിഹിതമായി 157 കോടി രൂപ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

 

click me!