രണ്ടാം ദിനവും 13 മണിക്കൂര്‍, സി എം രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

By Web TeamFirst Published Dec 18, 2020, 9:59 PM IST
Highlights

ഇന്നലെയും സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നാളെ ചോദ്യം ചെയ്യൽ ഇല്ല.

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ  അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടർച്ചയായി 13 മണിക്കൂർ ആണ് സി എം രവീന്ദ്രനേ  ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇന്നലെയും സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നാളെ ചോദ്യം ചെയ്യൽ ഇല്ല. മൊഴികൾ വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി എം രവീന്ദ്രൻ ഇഡിയ്ക്ക് ഇന്നലെ മൊഴി നൽകിയത്. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിന്‍റെ മറ്റ്  ഇടപാടുകൾ സംബന്ധിച്ച് തനിക്ക് അറിവില്ലന്നായിരുന്നു രവീന്ദ്രന്‍റെ  മറുപടി.  ലൈഫ് മിഷൻ, കെ ഫോൺ അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇഡി സിഎം രവീന്ദ്രനിൽ നിന്ന് തേടുന്നുണ്ട്.
 

click me!