വൈദ്യപരിശോധനയുണ്ട്, ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന് സിഎം രവീന്ദ്രൻ; അംഗീകരിച്ച് ഇഡി

Published : Dec 21, 2020, 10:36 AM ISTUpdated : Dec 21, 2020, 11:47 AM IST
വൈദ്യപരിശോധനയുണ്ട്, ഇന്നത്തെ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്ന് സിഎം രവീന്ദ്രൻ; അംഗീകരിച്ച് ഇഡി

Synopsis

മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ ഇന്നായിരുന്നു സിഎം രവീന്ദ്രൻ ഹാജരാകേണ്ടിയിരുന്നത്. 

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലിൽ നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സിഎം രവീന്ദ്രന്‍റെആവശ്യം ഇഡി അനുവദിച്ചു. വൈദ്യ പരിശോധന ഉണ്ടെന്നും അത് മുടക്കാനാകില്ലെന്നും കാട്ടിയാണ് സിഎം രവീന്ദ്രൻ ഒഴിവ് ആവശ്യപ്പെട്ടത്. ഇത് ഇഡി അംഗീകരിക്കുകയായിരുന്നു. 

രണ്ട് ദിവസം സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ദിവസം ആയിരുന്നു. രാവിലെ പത്ത് മണിക്ക് കൊച്ചിയിൽ എത്തണമെന്നായിരുന്നു ഇഡി സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് ഹാജരാകാൻ അസൗകര്യം അറിയിച്ച് ഇഡിക്ക് ഇമെയിൽ അയച്ചത്.  വൈദ്യ പരിശോധന ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്, രണ്ട് ദിവസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു . 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള കോൺഗ്രസിൽ 'റോ' ഗ്രൂപ്പ് കെട്ടുകഥ, താൻ ഗ്രൂപ്പുണ്ടാക്കാനില്ല'; ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞതിന് കാരണം വ്യക്തമാക്കി റോഷി അഗസ്റ്റിൻ
ശബരിമല തീർത്ഥാടകരെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവം: ഡ്രൈവർ സജികുമാർ മോശമായാണ് പെരുമാറിയതെന്ന് സംഘത്തിലുണ്ടായിരുന്നയാൾ