പിപിഇ കിറ്റ് ക്രമക്കേടിലെ സിഎജി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി; കൂടുതൽ രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷം

Published : Jan 23, 2025, 09:27 PM ISTUpdated : Jan 23, 2025, 09:31 PM IST
പിപിഇ കിറ്റ് ക്രമക്കേടിലെ സിഎജി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി; കൂടുതൽ രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷം

Synopsis

 കുറ‌ഞ്ഞ വിലയിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത  കമ്പനിയെ  ഒഴിവാക്കിയതിന്‍റെ കൂടുതൽ രേഖകൾ വിഡി സതീശൻ പുറത്ത് വിട്ടു

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി. അസാധാരണ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചെതന്നും കണക്കുകൾ മാത്രമാണ് സിഎജി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.  കുറ‌ഞ്ഞ വിലയിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത  കമ്പനിയെ  ഒഴിവാക്കിയതിന്‍റെ കൂടുതൽ രേഖകൾ വിഡി സതീശൻ പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു 
 
പിപിഇ കിറ്റ് വാങ്ങിയതിൽ സർക്കാർ ഖജനാവിന് 10.26 കോടിരൂപയുടെ നഷ്ടം സംഭവിച്ചെന്ന സിഎജി റിപ്പോർ‍ട്ടാണ് സർക്കാറിനെതിരായ പ്രതിപക്ഷത്തിൻറെ പുതിയ ആയുധം. എന്നാൽ റിപ്പോർട്ട് പൂർണ്ണമായും തള്ളുന്നു മുഖ്യമന്ത്രി. അസാധാരണകാലത്തെ പർച്ചേസ് എന്ന വിശദീകരണമാണ് ആവർത്തിക്കുന്നത്. എന്നാൽ 550 രൂപയ്ക്ക് കിറ്റ് നൽകാൻ തയ്യാറാണെന്ന് അനിത ടെസ്റ്റിക്കോട്ട് എന്ന കമ്പനി അറിയിച്ചപ്പോൾ വില കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ട രേഖ പ്രതിപക്ഷനേതാവ് പുരത്തുവിട്ടു. 

പക്ഷെ കമ്പനി തീരുമാനമെടുക്കും മുമ്പ് ഒരു മണിക്കൂർ കൊണ്ട് 1550 രൂപക്ക് സാൻ ഫാർമ കരാർ നൽകിയെന്നും രേഖകളിലുണ്ട്. കൊവിഡ് കേരളം കൈകാര്യം ചെയ്തത് മാതൃകാപരമായാണെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു. ചികിത്സ കിട്ടാതെ മരിച്ച സംങ്ങളില്ല. സംസ്കരിക്കാനാളില്ലാതെ  പുഴയിലൂടെ മൃതദേഹം ഒഴുകിയിട്ടില്ലെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സുധാകരന് പകരം ആര്? നേതൃമാറ്റത്തിലേക്ക് സംസ്ഥാന കോൺഗ്രസ്, ചർച്ചകൾ തുടങ്ങി ഹൈക്കമാൻഡ്, തീരുമാനം ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'