'മാപ്പിളപ്പാട്ട് ജനകീയമാക്കിയ കലാകാരന്‍'; എരഞ്ഞോളി മൂസയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Published : May 06, 2019, 02:48 PM ISTUpdated : May 06, 2019, 02:49 PM IST
'മാപ്പിളപ്പാട്ട് ജനകീയമാക്കിയ കലാകാരന്‍'; എരഞ്ഞോളി മൂസയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Synopsis

വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസയെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

തിരുവനന്തപുരം: എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍  പ്രധാന പങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്‍റെ പെരുമ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.  വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസയെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Punalur Assembly election 2026: ഇടതുപക്ഷത്തിനെ കൈവിടാത്ത മണ്ഡലം; പുനലൂരിൽ‌ അജയപ്രസാദിന് ഭൂരിപക്ഷം നിലനിർത്താനാകുമോ?
പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്; ഒരാൾ പിടിയിൽ, ഒളിവിൽ പോയവർക്കായി തെരച്ചിൽ തുടരുന്നു